അരങ്ങിലെ താരം, അക്കാദമിക് രംഗത്തുനിന്ന് പടിയിറങ്ങുന്നു

അരങ്ങിലെ താരം, അധ്യാപനവൃത്തിയിൽ നിന്ന്​ വിരമിക്കുന്നു ചെറുതുരുത്തി: സുപ്രസിദ്ധ നാടക നടി ശോഭ പഞ്ചമം എന്ന ശോഭ കുമാരി അധ്യാപനവൃത്തിയിൽനിന്ന് വിരമിക്കുന്നു. പത്തനംതിട്ട സ്വദേശിനിയായ ശോഭ കിള്ളിമംഗലം ഗവ. യു.പി സ്കൂളിലെ ഹിന്ദി അധ്യാപികയാണ്. ശോഭ കുമാരിയെന്ന പേരിൽ സ്കൂളിൽ അറിയപ്പെടുന്ന ടീച്ചർ സഹപ്രവർത്തകർക്കും കുട്ടികൾക്കും നാട്ടുകാർക്കും മുന്നിൽ നാടകത്തിൽ അഭിനയിച്ചാണ്​ വിരമിക്കുക. 'നിങ്ങളെന്‍റെ കുട്ടിയെ കണ്ടോ' എന്ന നാടകത്തിലാണ് അഭിനയിക്കുക. 24ാമത്തെ വയസ്സിലാണ് ഇവർ അധ്യാപന ജോലി ആരംഭിക്കുന്നത്​. 2010ൽ അപ്രതീക്ഷിതമായാണ്​ നാടക രംഗത്ത്​ എത്തിയത്. പാലക്കാട് തേൻകുറിശി സ്കൂളിലേക്ക് മാറ്റം ലഭിച്ചപ്പോൾ മകനെ നാടകം പഠിപ്പിക്കാനായി സംവിധായകൻ കണ്ണൻ പാലക്കാടിനെ സമീപിക്കുകയായിരുന്നു. തുടർന്ന് മകനോടൊപ്പം ടീച്ചറും നാടക രംഗത്ത് സജീവ സാന്നിധ്യമായി. തന്‍റെ നാടക പ്രേമം ടീച്ചർ കുട്ടികൾക്കും പകർന്നു നൽകി. കുട്ടികളെ നാടകം പഠിപ്പിച്ച് പുരസ്കാരത്തിന് അർഹരാക്കി. സംവിധായകരായ എൻ.എൻ. പിള്ള, കെ.വി. ഗണേശൻ, മനോജ് എന്നിവരുടെ നാടകത്തിലും ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തു. അസം, ഇംഗ്ലീഷ് ഭാഷകളിലും നാടകം ചെയ്തു. തൃശൂർ രംഗ ചേതനയുടെ നാടകത്തിലും അഭിനയിച്ചിട്ടുണ്ട്. ഇതിനിടയിൽ നാടക സംവിധായികയുമായി. സിനിമകളിലും വേഷമിട്ടു. 2020ലാണ്​ കിള്ളിമംഗലം സ്കൂളിൽ അധ്യാപികയായി എത്തിയത്. ഭർത്താവ് ജിജി മാത്യൂസിന്‍റെ മികച്ച പിന്തുണയാണ് തന്‍റെ കരുത്തെന്ന് ശോഭ പറയുന്നു. ചിത്രം ..TCTC Ty 4 ശോഭ കുമാരി ടീച്ചർ ഭർത്താവ് ജിജി മാത്യൂസിനൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.