പാസഞ്ചർ തീവണ്ടി പുനരാരംഭിക്കണം: ഗുരുവായൂർ ദേവസ്വം

ഗുരുവായൂര്‍: കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച ഗുരുവായൂരിൽനിന്നുള്ള പാസഞ്ചർ തീവണ്ടികളുടെ സർവിസ് പുനരാരംഭിക്കണമെന്ന് ദേവസ്വം ഭരണസമിതി യോഗം ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് ലഭ്യമായ സാഹചര്യത്തിൽ ഗുരുവായൂരിലേക്ക് കൂടുതൽ ഭക്തജനങ്ങൾ എത്തുകയാണ്. ഇവർക്കാവശ്യമായ യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതിൽ റെയിൽവേയുടെ സഹകരണം അനിവാര്യമാണെന്നും യോഗം ചൂണ്ടിക്കാട്ടി. ചെയർമാൻ ഡോ. വി.കെ. വിജയൻ അധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ ചെങ്ങറ സുരേന്ദ്രൻ, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, അഡ്വ. കെ.വി. മോഹന കൃഷ്ണൻ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ സംസാരിച്ചു. ------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.