impact blurb: ഇവരുടെ ദുരിതജീവിതം 'മാധ്യമം'റിപ്പോർട്ട് ചെയ്തിരുന്നു പൂക്കോട്ടുംപാടം: ഇടിഞ്ഞുപൊളിഞ്ഞ കൂരയിൽ കഴിയുന്ന പുതിയ കളത്തെ മയ്യന്താനി മുണ്ടിച്ചിക്ക് കോൺഗ്രസ് അമരമ്പലം മണ്ഡലം കമ്മിറ്റിയുമായി സഹകരിച്ച് മൂന്ന് മാസം കൊണ്ട് വീട് നിർമിച്ചുനൽകുമെന്ന് ആര്യാടൻ ഷൗക്കത്ത്. പട്ടികജാതി വിഭാഗത്തിൽപെട്ട വിധവയായ മുണ്ടിച്ചി മേൽക്കൂര പൂർണമായി തകർന്ന വീട്ടിൽ തനിച്ചാണ് താമസിക്കുന്നത്. പഞ്ചായത്ത് അംഗത്തിനോട് നിരവധി തവണ പരാതി പറഞ്ഞെങ്കിലും പരിഹാരമുണ്ടായില്ല. രണ്ട് പെൺമക്കളാണ് ഇവർക്കുണ്ടായിരുന്നത്. ഇവരെ കല്യാണം കഴിച്ചയച്ചു. ഭർത്താവ് വർഷങ്ങൾക്ക് മുമ്പേ ഉപേക്ഷിച്ചു പോയതാണ്. 62കാരിയായ മുണ്ടിച്ചി പച്ചമരുന്നുകൾ പറിച്ചാണ് ഉപജീവനം നടത്തുന്നത്. ഇവരുടെ ദുരിത ജീവിതം 'മാധ്യമം'റിപ്പോർട്ട് ചെയ്തിരുന്നു. വിവരമറിഞ്ഞു കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് അമരമ്പലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് അന്വേഷിച്ച് മുണ്ടിച്ചിയുടെ ദുരിത ജീവിതം നേരിട്ടറിയാനെത്തി. മൂന്നുമാസത്തിനകം മുണ്ടിച്ചിക്ക് വാസയോഗ്യമായ വീട് നിർമിച്ച് നൽകുമെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കേമ്പിൽ രവി, ഭാരവാഹികളായ കെ.എം. സുബൈർ, ബാലകൃഷണൻ തെക്കിനിശ്ശേരി, അമീർ വള്ളിക്കാടൻ, ബാബു കൊട്ടാരത്തിൽ, ജോഫിൻ ഓണാട്ട്, ഷിബു തെക്കിനിശ്ശേരി എന്നിവരും കൂടെയുണ്ടായിരുന്നു. ഫോട്ടോppm 3 പുതിയകളം മയ്യന്താനി മുണ്ടിച്ചിയുടെ വീട് ആര്യാടൻ ഷൗക്കത്ത് സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.