കരുവാരകുണ്ട്: ഒറ്റ ഇരിപ്പിൽ ഒന്നര കിലോ ബിരിയാണി അകത്താക്കിയ ഇബ്നുവിന് കരുവാരകുണ്ടിന്റെ തീറ്റ രാജ പദവി. തരിശ് ചൈതന്യ ക്ലബാണ് ഒരുക്കിയത്. വ്യാഴാഴ്ച രാത്രി തരിശ് ടൗണിൽ നടന്ന മത്സരത്തിൽ 10 പേരാണ് മാറ്റുരച്ചത്. വൻ ജനക്കൂട്ടത്തെ സാക്ഷിയാക്കി 15 മിനിറ്റിനുള്ളിൽ ഒന്നര കിലോ തിന്നുതീർത്താണ് കണ്ണത്തെ മേലേടത്ത് ഇബ്നു ജേതാവായത്. ഒരു കിലോ തിന്ന് ചെമ്പ്രക്കുളവൻ ഇസ്ഹാഖ് രണ്ടാം സ്ഥാനം നേടി. മത്സരത്തിന് ചൈതന്യ ക്ലബ് പ്രസിഡന്റ് ടി.പി. ഷബീർ, സെക്രട്ടറി അൻസാർ കൈപ്പുള്ളി, ഷഫിൻ, എം. അൻഷിദ്, എം. മിദ്ലാജ്, എം.കെ. ഹരി എന്നിവർ നേതൃത്വം നൽകി. mn krkd biriyani eating തരിശിൽ വ്യാഴാഴ്ച രാത്രി നടന്ന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.