മരംവെട്ടിച്ചാല്‍-കാരപ്പുറം- കല്‍ക്കുളം റോഡ് നാടിന് സമര്‍പ്പിച്ചു

മരംവെട്ടിച്ചാല്‍-കാരപ്പുറം-കല്‍ക്കുളം റോഡ് നാടിന് സമര്‍പ്പിച്ചു എടക്കര: ബി.എം ആന്‍ഡ് ബി.സി നിലവാരത്തിലേക്ക് നവീകരിച്ച മരംവെട്ടിച്ചാല്‍ -കാരപ്പുറം -കല്‍ക്കുളം റോഡ് നാടിന് സമര്‍പ്പിച്ചു. ഓണ്‍ലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയനാണ് റോഡിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. സര്‍ക്കാറിന്‍റെ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയ റോഡ് നാലര കോടി രൂപ ചെലവഴിച്ചാണ് റബറൈസ് ചെയ്ത് നവീകരിച്ചത്. മരംവെട്ടിച്ചാല്‍ മുതല്‍ കല്‍ക്കുളം വരെയുള്ള നാലര കിലോമീറ്ററാണ് പ്രവൃത്തി നടത്തിയത്. വര്‍ഷങ്ങളായി തകര്‍ന്നുകിടന്നിരുന്ന റോഡ് മികച്ച രീതിയിൽ നവീകരിച്ചതോടെ പ്രദേശത്തെ ആയിരക്കണക്കിന് ആളുകളുടെ യാത്രദുരിതത്തിനാണ് അറുതിയായത്. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. മൂത്തേടം കാരപ്പുറത്ത് നടന്ന ചടങ്ങില്‍ പി.വി. അന്‍വര്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. മൂത്തേടം പഞ്ചായത്തിലെ ഏഴ് പ്രധാന ഗ്രാമീണ റോഡുകള്‍ പൊതുമരാമത്ത് വിഭാഗം ഏറ്റെടുക്കാന്‍ നടപടി സ്വീകരിക്കുമെന്നും അതിന്‍റെ പ്രപ്പോസല്‍ സമര്‍പ്പിച്ചതായും എം.എല്‍.എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്‍റ് ഉസ്മാന്‍ കാറ്റാടി, ജസ്മല്‍ പുതിയറ, എ.ടി. റെജി, സി.പി.എം എടക്കര ഏരിയ സെക്രട്ടറി ടി. രവീന്ദ്രന്‍, വി.കെ. ഷാനവാസ്, പൊതുമരാമത്ത് അസി. എന്‍ജിനീയര്‍ സി.ടി. മുഹ്‌സിന്‍ എന്നിവര്‍ സംസാരിച്ചു. mn edk- karappuram road സര്‍ക്കാറിന്‍റെ നൂറുദിന പരിപാടിയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത മരംവെട്ടിച്ചാല്‍ -കാരപ്പുറം -കല്‍ക്കുളം റോഡിന്‍റെ ശിലാഫലകം പി.വി. അന്‍വര്‍ എം.എല്‍.എ അനാച്ഛാദനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.