മാനവേദന്‍ സ്‌കൂളിൽ ലാബ് കെട്ടിടങ്ങൾക്ക് ഭരണാനുമതി

നിലമ്പൂര്‍: എം.എല്‍.എ ഫണ്ടില്‍ നിലമ്പൂർ ഗവ. മാനവേദന്‍ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിഭാഗം പുതിയ കെട്ടിടത്തിന് രണ്ടു കോടിയുടെ ഭരണാനുമതി. വ്യാപ്തിയോടു കൂടിയ മുറികളും അത്യാധുനിക സൗകര്യങ്ങളുള്ള നാല് ലാബുകളും ഉള്‍ക്കൊള്ളുന്ന ബൃഹത്തായ കെട്ടിടത്തിനാണ് ഭരണാനുമതിയായത്. പി.വി. അന്‍വര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് പ്ലസ് ടുവിനു അനുവദിച്ച 40 ലക്ഷം രൂപയുടെ രണ്ടു ക്ലാസ് മുറികള്‍ക്കു പുറമേയാണിത്. ഹൈസ്‌കൂള്‍, വി.എച്ച്.എസ്.ഇ വിഭാഗത്തിനായി പൂര്‍ത്തിയായ 8.21 കോടിയുടെ പ്രോജക്ട്​, പ്രവൃത്തി ഏതാണ്ട് പൂര്‍ത്തീകരിച്ച 18 കോടിയുടെ മാനവേദന്‍ സ്‌കൂള്‍ മിനി സ്റ്റേഡിയം പ്രോജക്ട് എന്നിവക്ക് പുറമേയാണ് സ്‌കൂളിന് പുതിയ കെട്ടിടം കൂടി വരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.