മഞ്ചേരിയിൽ ഹർത്താൽ ആചരിച്ചു

മഞ്ചേരി: കൊല്ലപ്പെട്ട നഗരസഭ കൗൺസിലർ തലാപ്പിൽ അബ്​ദുൽ ജലീലിനോടുള്ള ആദര സൂചകമായി നഗരത്തിൽ ഹർത്താൽ ആചരിച്ചു. രാവിലെ ആറുമുതൽ ഖബറടക്ക ചടങ്ങുകൾ തീരുന്നതുവരെയായിരുന്നു യു.ഡി.എഫ് കമ്മിറ്റി ഹർത്താലിന് ആഹ്വാനം ചെയ്തത്. വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. പരീക്ഷ കാലമായതിനാൽ വാഹനങ്ങൾ തടയില്ലെന്ന് നേതാക്കൾ അറിയിച്ചിരുന്നു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. ബസുകളും സർവിസ് നടത്തി. അനുശോചന യോഗത്തിന് ശേഷം വ്യാപാര സ്ഥാപനങ്ങൾ തുറന്നു. സോളിഡാരിറ്റി ഏരിയ സമ്മേളനം കീഴുപറമ്പ്: സോളിഡാരിറ്റി അരീക്കോട് ഏരിയ സമ്മേളനം കുനിയിലിൽ ജമാഅത്തെ ഇസ്​ലാമി അരീക്കോട് ഏരിയ പ്രസിഡന്‍റ്​ കെ.വി. കരീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ഏരിയ പ്രസിഡന്‍റ്​ സമീറുല്ല അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രതിനിധി സഭാംഗം അജ്മൽ കാരക്കുന്ന് മുഖ്യപ്രഭാഷണം നടത്തി. എസ്.ഐ.ഒ ഏരിയ പ്രസിഡന്‍റ്​ സി.കെ. ഇർഫാൻ, ഖാദർ മൗലവി എന്നിവർ സംസാരിച്ചു. കെ.വി. അമാൻ ഖിറാഅത്തും കെ.കെ. വസീം നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.