എം.എസ്​.എഫ്​ ഏറനാട് മണ്ഡലം കൺവെൻഷൻ

എടവണ്ണ: എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ സംഘടന ശാക്തീകരണ കാമ്പയിനായ 'വേര്' ഏറനാട് നിയോജക മണ്ഡലം കൺവൻഷൻ ജില്ല പ്രസിഡന്റ് കബീർ മുതുപറമ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.പി. ജസീം അധ്യക്ഷത വഹിച്ചു. ഗഫൂർ കൂറുമാടൻ, അഹമദ് കുട്ടി മദനി, അഡ്വ. സാദിഖലി അരീക്കോട്, നവാഫ് കള്ളിയത്ത്, യൂസഫ് ആര്യൻതൊടിക, ശറഫുദ്ദീൻ കൊടക്കാടൻ, കെ.പി. ഇഖ്ബാൽ, ഹബീബ് തെഞ്ചേരി, അനസ് കാരാട്ടിൽ, നിഫാദ് നാലകത്ത് എന്നിവർ സംസാരിച്ചു. കെ.ടി. യാസർ ഫറോക്ക് പദ്ധതി വിശദീകരിച്ചു. സാഹിർ പുളിക്കൽ സ്വാഗതവും സഫ്​വാൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.