ബസ് ബൈക്കിലിടിച്ച് യുവാവിന് പരിക്ക്

തിരുനാവായ: പെട്രോൾ പമ്പിനു സമീപം ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരി​ക്കേറ്റു. തിരൂർ പൂക്കയിൽ മുഹമ്മദ്​ അസ്​ലമിനാണ്​ പരിക്കേറ്റത്​. തിരൂരിൽനിന്ന്​ കുറ്റിപ്പുറത്തേക്ക് പോകുകയായിരുന്ന ബസ് ദിശതെറ്റി വന്നതാണ് അപകടത്തിനു കാരണമെന്ന് സി.സി.ടി.വി ദൃശ്യത്തിൽ വ്യക്​തമാണ്​. സാരമായി പരിക്കേറ്റ അസ്​ലമിനെ കോട്ടക്കൽ ട്രോമാകെയർ ക്യാപ്റ്റൻ ചുളക്കൽ ഷാജിയും നാട്ടുകാരും ചേർന്ന് തിരൂരിലെ ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സക്കായി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ബൈക്കിൽ കൂടെയുണ്ടായിരുന്ന സിനാൻ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.