സിൽവർ ലൈൻ: താമര സമരം ഇന്ന്

തിരുനാവായ: സിൽവർ ലൈൻ പദ്ധതി തിരുനാവായയുടെ പാരിസ്ഥിതിക, കാർഷിക മേഖലകളിലുണ്ടാക്കുന്ന ആഘാതങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി സൗത്ത് പല്ലാർ കെ-റെയിൽ വിരുദ്ധ ജനകീയ ആക്ഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന താമര സമരം വെള്ളിയാഴ്ച പല്ലാർ ചൂണ്ടിക്കൽ താമരക്കായലിന് സമീപത്ത് നടക്കും. ദക്ഷിണേന്ത്യയിൽത്തന്നെ ഏറ്റവും കൂടുതൽ താമര കയറ്റിയയക്കുന്ന തിരുനാവായയിൽ വലിയ പറപ്പൂർ, പല്ലാർ, തിരുത്തി, കൊടക്കൽ താഴം, ചെറിയ പറപ്പൂർ, ചാലിയാപാടം തുടങ്ങിയ ഭാഗങ്ങളിലായി നൂറുകണക്കിന് ഹെക്ടർ സ്ഥലത്താണ് താമര കൃഷി ചെയ്യുന്നത്. മേഖലയിൽ നിരവധി പേരാണ് താമരകൃഷി ചെയ്ത് ഉപജീവനം നടത്തുന്നത്. സംസ്ഥാന സർക്കാർ തിരുനാവായയെ അടുത്തിടെയാണ് പുഷ്പ ഗ്രാമമായി പ്രഖ്യാപിച്ചത്. കൂടാതെ ഹെക്ടർ കണക്കിന് നെൽകൃഷിയുമുണ്ട്​. ഇതിന്​ മുകളിലൂടെയാണ് നിർദ്ദിഷ്ട കെ-റെയിൽ പദ്ധതി വരുന്നത്. കാർഷിക മേഖലക്ക് നികത്താനാവാത്ത നഷ്ടം വരുത്തുന്നതിൽ പ്രതിഷേധിച്ചാണ്​ താമര സമരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.