തിരൂർ: ദേശീയപണിമുടക്ക് ദിവസം ആശുപത്രിയിലേക്ക് രോഗിയുമായെത്തിയ ഓട്ടോ ഡ്രൈവറെ മർദിച്ച സംഭവത്തിൽ അഞ്ചുപേരെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രൈവർ മുത്തൂർ സ്വദേശി മങ്ങാട്ടിൽ യാസറിനെ (41) ആക്രമിച്ച കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വെട്ടം സ്വദേശി മന്നക്കാനകത്ത് മുഹമ്മദ് റാഫി (38), പച്ചാട്ടിരി സ്വദേശി ചെങ്ങോട്ട് കുന്നത്ത് രഞ്ജിത്ത് (36), തെക്കുംമുറി സ്വദേശി കിഴക്കാത്ത് സുരേഷ് ബാബു (62), തലക്കാട് സ്വദേശി തെക്കുംമ്പാട്ട് മനോജ് (42), മുത്തൂർ സ്വദേശി വടക്കളത്തിൽ ഇസ്മായിൽ (32) എന്നിവരാണ് പിടിയിലായത്. സി.ഐ.ടി.യു, എസ്.ടി.യു, എ.ഐ.ടി.യു.സി പ്രവർത്തകരാണ് അറസ്റ്റിലായവർ. പണിമുടക്ക് ദിനത്തിൽ രോഗിയായ സുഹൃത്തിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ തന്നെ തിരൂർ ജില്ല ആശുപത്രി കവാടത്തിൽ 25ഓളം സമരാനുകൂലികൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നെന്ന് യാസർ പറഞ്ഞു. മൂക്കിൽനിന്നും വായയിൽനിന്നും രക്തം വന്നതിനെ തുടർന്ന് യാസറിനെ തിരൂർ ജില്ല ആശുപത്രിയിലും പിന്നീട് മഞ്ചേരി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. അറസ്റ്റിലായവരെ ജാമ്യത്തിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.