നാടകാചാര്യന്മാർക്കുള്ള ആദരം ഇന്ന്

തിരൂർ: ലോക നാടക ദിനാചരണത്തിന്റെ ഭാഗമായി തിരൂരിന്റെ കുടുംബ കൂട്ടായ്മയായ ആക്റ്റ് നാടകാചാര്യന്മാരെ ആദരിക്കുന്നു. ഏപ്രിൽ ഒന്നിന്​ വൈകീട്ട്​ ആറിന്​ തിരൂർ മുനിസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിക്കുന്ന ആദരം -2022 പരിപാടിയിൽ ആക്ട്​ അധ്യക്ഷനും സംസ്ഥാന കായിക, വഖഫ് മന്ത്രിയുമായ വി. അബ്ദുറഹ്മാൻ മുഖ്യാതിഥിയാകും. സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്‌കാരം നേടിയ മുഹമ്മദ്‌ പേരാമ്പ്ര, പപ്പൻ നെല്ലിക്കോട് എന്നിവരെ ആദരിക്കും. കോഴിക്കോട് കലാഭവൻ അവതരിപ്പിക്കുന്ന നാടകം 'ഉന്തുവണ്ടി' അരങ്ങേറും. പ്രവേശനം സൗജന്യമാണ്. വാർത്തസമ്മേളനത്തിൽ ആക്ട്​ ജനറൽ സെക്രട്ടറി ജെ. രാജ്മോഹൻ, ജോ. സെക്രട്ടറി കരീം മേച്ചേരി, ട്രഷറർ എം.കെ. അനിൽകുമാർ, പി.ആർ.ഒ വിക്രം കുമാർ, മുൻ വൈസ് പ്രസിഡന്റ് ജനാർദനൻ പേരാമ്പ്ര എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.