സിൽവർ ലൈനിനെതിരെ ബി.ജെ.പി പദയാത്ര ഇന്നുമുതൽ പരപ്പനങ്ങാടി: ബി.ജെ.പി ജില്ല പ്രസിഡൻറ് രവി തേലത്ത് നയിക്കുന്ന കെ റെയിൽ വിരുദ്ധ പദയാത്ര ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലായി നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വൈകീട്ട് മൂന്നിന് ബി.ജെ.പി ദേശീയ സമിതി അംഗം സി.കെ. പത്മനാഭൻ പതാക കൈമാറി ഉദ്ഘാടനം ചെയ്യും. ആദ്യദിവസത്തെ യാത്ര പരപ്പനങ്ങാടിയിൽ സമാപിക്കും. 31ന് വൈകീട്ട് പദയാത്രയുടെ സമാപനം തിരൂരിൽ നടക്കും. സമാപന പൊതുയോഗം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യും. ഏപ്രിൽ ഒന്നിന് യാത്രയുടെ സമാപനം എടപ്പാൾ നടുവട്ടത്ത് ഇ. ശ്രീധരൻ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ കെ.പി. വൽസരാജ്, ജനറൽ കൺവീനർ പി.വി. തുളസിദാസ്, പദയാത്ര കോഓഡിനേറ്റർ പി. ജഗന്നിവാസൻ, തിരൂരങ്ങാടി മണ്ഡലം പ്രസിഡന്‍റ് ശ്രീരാഗ് പി. മോഹൻ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.