സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ ഒരുക്കും

വടക്കേക്കാട്: സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഉടനെ കിടത്തി ചികിത്സക്കുള്ള സൗകര്യം ഒരുക്കുമെന്ന് അഭയം പാലിയേറ്റിവ് കെയറിന്‍റെ നിവേദനത്തിന് എൻ.കെ. അക്ബർ എം.എൽ.എ മറുപടി നൽകി. വടക്കേക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രം കമ്യൂണിറ്റി ഹെൽത്ത്​ സെന്റർ ആക്കിയിട്ട് 15 വർഷം പിന്നിട്ടു. അതിന് അനുസൃതമായ ചികിത്സ സൗകര്യങ്ങളും സജ്ജീകരണങ്ങളും ഇപ്പോഴും പൂർത്തിയാക്കിയിട്ടില്ല. രാത്രി സമയങ്ങളിൽ രോഗികൾക്ക് കുന്ദംകുളം, ചാവക്കാട് താലൂക്ക് ആശുപത്രികളെ ആശ്രയിക്കണം. നേരത്തെയുണ്ടായിരുന്ന ജനറൽ വാർഡ് നിർത്തി കോവിഡ് പരിചരണ കേന്ദ്രമാക്കി. പ്രാഥമിക ആരോഗ്യ കേന്ദ്രമായിരിക്കെ ഏഷ്യയിലെ മികച്ച പൊതു ആരോഗ്യ കേന്ദ്രമെന്ന ലോകാരോഗ്യ സംഘടനയുടെ പ്രശംസ നേടിയ സ്ഥാപനം സി.എച്ച്​.സി ആക്കിയതോടെ വികസനം പിന്നോട്ടാണ്. ഇക്കാര്യങ്ങൾ എം.എൽ.എയെ ബോധ്യപ്പെടുത്തി. പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ ഇടപെടുമെന്ന് അദ്ദേഹം ഉറപ്പു നൽകിയതായി അഭയം ചെയർപേഴ്സൻ മൈമൂന അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.