കരുളായി: വീടിന് മുകളിലേക്ക് തെങ്ങ് വീണ് വയോധിക മരിച്ചു. കരുളായി കുളവട്ടം വള്ളിക്കെട്ട് കോളനിയിലെ പരേതനായ മൊരടന്‍ കറുത്തയുടെ ഭാര്യ ചക്കി എന്ന കാളിയാണ് (72) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറോടെയാണ് അപകടം. വീട്ടുപറമ്പിലെ തെങ്ങ് കടപുഴകി വീടിന് മുകളിൽ പതിക്കുകയായിരുന്നു. പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മേഞ്ഞ വീടിനകത്ത് കിടക്കുകയായിരുന്ന ചക്കിയുടെ ദേഹത്തേക്ക് ചുമർ ഇടിഞ്ഞു വീണു. വിവരമറിഞ്ഞെത്തിയ ബന്ധുക്കള്‍ ഉടൻ നിലമ്പൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടികളില്ലാത്ത ചക്കിയും ഭര്‍ത്താവിന്റെ മുന്‍ ഭാര്യയിലുള്ള മകള്‍ മാതയുമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. സമീപത്തെ മുറിയിലായിരുന്നതിനാല്‍ മാത പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മൃതദേഹം വള്ളിക്കെട്ട് ശ്മശാനത്തില്‍ സംസ്‌കരിച്ചു. ഫോട്ടോ ppm1 ചക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.