ജി.എസ്.ടി വകുപ്പിന്റെ വ്യാപാരദ്രോഹ നടപടികൾ അവസാനിപ്പിക്കണം -എ.കെ.ഡി.എ

തിരൂർ: സാങ്കേതിക പിഴവുകൾമൂലം വ്യാപാരികൾ നൽകിയ റിട്ടേണുകളിലെ അപാകതക്ക് ഭീമമായ പിഴപ്പലിശ ചുമത്തി ദ്രോഹിക്കുന്ന നികുതി വകുപ്പിന്റെ നടപടികൾ അവസാനിപ്പിക്കണമെന്ന് ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ (എ.കെ.ഡി.എ) സംസ്ഥാന യോഗം ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് കുഞ്ഞാവു ഹാജിക്കും എ.കെ.ഡി.എ സംസ്ഥാന നേതാക്കൾക്കും യോഗത്തിൽ സ്വീകരണം നൽകി. സൗത്ത് ഇന്ത്യൻ ഫെഡറേഷൻ പ്രസിഡന്റ് അയ്യപ്പൻ നായർ, സംസ്ഥാന പ്രസിഡന്റ് മുജീബ്​ റഹ്മാൻ, ജനറൽ സെക്രട്ടറി ബിനു മാഞ്ഞാളി, ട്രഷറർ വൽസൻ മേനോൻ, മലപ്പുറം ജില്ല പ്രസിഡൻറ് എം.കെ. അനിൽ കുമാർ, ജനറൽ സെക്രട്ടറി നഹാസ്, ട്രഷറർ റഷീദ്, സലാം പാൾസൺ, സഫർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.