സ്കൂൾ വാർഷികവും യാത്രയയപ്പും ഇന്ന്

ചെറുതുരുത്തി: ഗവ. എൽ.പി സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും ഞായറാഴ്ച നടക്കുമെന്ന് സ്കൂൾ അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രധാനാധ്യാപകൻ പി.ഐ. യൂസഫ്, അറബിക് അധ്യാപകൻ കെ.എം. ഉമ്മർ എന്നിവർക്കുള്ള​ ​യാത്രയയപ്പ്​ സമ്മേളനം സംസ്ഥാന പട്ടികജാതി വികസന കോർപറേഷൻ ചെയർമാൻ യു.ആർ. പ്രദീപ് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് പുരസ്കാരം നേടിയ വള്ളത്തോൾ നഗർ ഭരണസമിതിയെയും ജീവനക്കാരെയും ആദരിക്കും. വാർത്തസമ്മേളനത്തിൽ പി.ടി.എ പ്രസിഡന്‍റ്​ സുബിൻ ചെറുതുരുത്തി, മാതൃസംഗമം പ്രസിഡന്‍റ്​ എസ്. മേഘ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ പി. നിർമലാദേവി, എസ്.എം.സി ചെയർമാൻ അബ്ദുൽ മനാഫ് എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.