ലേഡീസ് വിങ് ഇൻസ്റ്റല്ലേഷൻ ഇന്ന്

തിരൂർ: ജെ.സി.ഐ തിരൂരിന്റെ നേതൃത്വത്തിൽ ജെ.സി.ഐ ക്യൂൻസ് എന്ന പേരിൽ ലേഡീസ് വിങ് രൂപവത്​കരിച്ചു. ഇതിന്റെ ഇൻസ്റ്റല്ലേഷൻ ഞായറാഴ്ച തിരൂർ എം.ഇ.എസ്​ കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. താനൂർ മുനിസിപ്പൽ ചെയർമാൻ പി. ഷംസുദ്ദീൻ വിശിഷ്ടാതിഥിയായിരിക്കും. സോൺ പ്രസിഡന്റ്‌ രാകേഷ് മേനോൻ മുഖ്യാതിഥിയിരിക്കും. ക്യൂനിന്‍റെ പ്രസിഡന്‍റായി അനീഷ സുൽത്താനയെയും സെക്രട്ടറിയായി ബീനയെയും വൈസ് പ്രസിഡന്റ്‌ ആയി നസ്‌ല തേജസിനെയും ട്രഷററായി റഷീദ ബാനുവിനെയും പ്രോഗ്രാം ഡയറക്ടറായി റെജീല നിസാറിനെയും തെരഞ്ഞെടുത്തു. സോൺ വൈസ് പ്രസിഡന്റ്‌ ഡോ. ഫവാസ് മുസ്തഫ, മനു ആന്റണി, അനീഷ സുൽത്താന, സെക്രട്ടറി കെ.പി. ബീന, പ്രോഗ്രാം ഡയറക്ടർ റെജീല നിസാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.