ഇന്ധനവിലവർധന: ഡി.വൈ.എഫ്.ഐ പ്രതിഷേധം

ഇന്ധന വില വർധന: ഡി.വൈ.എഫ്.ഐ പ്രതിഷേധം മഞ്ചേരി: പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധനക്കെതിരെ ഡി.വൈ.എഫ്.ഐ മഞ്ചേരി നോർത്ത് മേഖല കമ്മിറ്റിയും സൗത്ത് മേഖല കമ്മിറ്റിയും പ്രതിഷേധം സംഘടിപ്പിച്ചു. നെല്ലിപറമ്പ് പമ്പിന് മുന്നിലായിരുന്നു നോർത്ത് മേഖല കമ്മിറ്റിയുടെ പ്രതിഷേധം. ബ്ലോക്ക് ജോയന്‍റ്​ സെക്രട്ടറി സി. വിപിൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്‍റ്​​ ടി.എം. നിയാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. അനശ്വര, ജോയന്‍റ്​ സെക്രട്ടറി സുഹൈൽ എന്നിവർ സംസാരിച്ചു. നഗരത്തിൽ മോട്ടോർ ബൈക്ക് തള്ളിക്കൊണ്ടാണ് ഡി.വൈ.എഫ്.ഐ മഞ്ചേരി സൗത്ത് മേഖല കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. മഞ്ചേരി ബ്ലോക്ക് കമ്മിറ്റി അംഗം സിമി മറിയം, മേഖല സെക്രട്ടറി രോഷിത് കുന്നത്ത്, ട്രഷറർ നവീൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.