ചിന്ത ഗ്രാമോത്സവം നാളെ

മഞ്ചേരി: ചെട്ടിയങ്ങാടി അത്താണിയിലെ ചിന്ത സാംസ്‌കാരിക വേദിയുടെ വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന ഗ്രാമോത്സവം രണ്ട് ദിവസങ്ങളിലായി നടക്കുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച വൈകീട്ട് നാലിന് നാടൻ കലാരൂപങ്ങൾ അണിനിരത്തി വി.പി ഹാൾ മുതൽ അത്താണി വരെ ഘോഷയാത്ര നടക്കും. കൊടിയേറ്റം, കര്‍ഷകരെ ആദരിക്കല്‍, കാര്‍ഷിക സെമിനാര്‍, നാട്ടുകൂട്ടം കലാപരിപാടികൾ എന്നിവ അരങ്ങേറും. ഞാ‍യറാഴ്ച സമാപനത്തോടനുബന്ധിച്ച് മെഗാ മ്യൂസിക്കല്‍ ഷോയും സാംസ്‌കാരിക സദസ്സും നടക്കും. വാർത്തസമ്മേളനത്തിൽ സെക്രട്ടറി അനീസ് മോയിക്കല്‍, പ്രസിഡൻറ് വി.പി. മുഹമ്മദ് ഫിറോസ്, ജാഫര്‍ കുന്നത്ത് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.