തൃക്കലങ്ങോട്ട് നാല് പദ്ധതികൾ ഉദ്ഘാടനം ചെയ്തു മഞ്ചേരി: ജില്ല പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തൃക്കലങ്ങോട് ഡിവിഷനിൽ 80 ലക്ഷം രൂപയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. കുട്ടശ്ശേരി നെച്ചിതടംകുളം (25 ലക്ഷം), പുലത്ത് -മൈലൂത്ത് റോഡ് (25 ലക്ഷം), തൃക്കലങ്ങോട് -നെല്ലിക്കുന്ന് റോഡ് (15 ലക്ഷം), വെള്ളാരംകല്ല് -ആനക്കോട്ടുപുറം റോഡ് (15 ലക്ഷം) എന്നിവയാണ് നാടിന് സമർപ്പിച്ചത്. യു.എ. ലത്തീഫ് എം.എൽ.എ, ജില്ല പഞ്ചായത്ത് മെംബർ എ.പി. ഉണ്ണികൃഷ്ണൻ എന്നിവർ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് എൻ.പി. ഷാഹിദ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെംബർമാരായ ഹസ്‌കർ ആമയൂർ, രഞ്ജിമ ടീച്ചർ, അജിത നന്നാടുപുറത്ത്, ഗ്രാമപഞ്ചായത്ത് മെംബർമാരായ ഷിഫാന ബഷീർ, അൻവർ കോയ തങ്ങൾ, യു.കെ. മഞ്ജുഷ, ലുകുമാൻ പുലത്ത്, എൻ.പി. ജലാൽ, ജമീല റസാഖ്, വിദ്യാധരൻ, ഇ.ടി. മോയിൻകുട്ടി, ഇ.എ. സലാം, എൻ.പി. മുഹമ്മദ്, ആർമിയാഹ് മാസ്റ്റർ, എസ്. സൈജൽ, എൻ.വി. റസാഖ്, റജുല കുട്ടശ്ശേരി, റഹീം മേലതിൽ എന്നിവർ സംസാരിച്ചു. me pulath road : പുലത്ത് -മൈലൂത്ത് റോഡിന്‍റെ ഉദ്ഘാടനം അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.