മഞ്ചേരി: തനിമ കലാസാഹിത്യ വേദി മഞ്ചേരി ചാപ്റ്റർ സംഘടിപ്പിച്ച 'അക്ഷര തണലിൽ' നോവലിസ്റ്റ് അബു ഇരിങ്ങാട്ടിരി ഉദ്ഘാടനം ചെയ്തു. പാപ്പിനിപ്പാറ എൽ.പി സ്കൂളിൽ നടന്ന പരിപാടിയിൽ അദ്ദേഹം രചിച്ച 'വരൂ നിങ്ങൾക്കും എഴുത്തുകാരനാകാം' എന്ന പുസ്തകം ജിദ്ദ അക്ഷരം വായന വേദിയുടെ ഉപഹാരമായി പുതിയ എഴുത്തുകാർക്ക് കൈമാറി. യുവ എഴുത്തുകാരൻ അഹമ്മദ് കബീർ മാര്യാട് രചിച്ച 'പാതയോരത്തെ തണൽ മരങ്ങൾ' പുസ്തകത്തെ ആസ്പദമാക്കി ചർച്ച നടന്നു. കെ.എൻ. റാഫിയ രചിച്ച 'പെൺക്ഷതങ്ങൾ' പുസ്തകത്തിന്‍റെ കവർപേജ് മൊയ്തീൻ കുട്ടി മാസ്റ്റർ, അഹമ്മദ് പാപ്പിനിപ്പാറ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. എഴുത്തുകാരായ ഫാത്തിമ തസ്നി, ഹംസ മന്നതാൻ, റിൻഷിത സലാഹുദ്ദീൻ എന്നിവർ സംബന്ധിച്ചു. തനിമ ചാപ്റ്റർ പ്രസിഡന്‍റ് ഒ.എ. വഹാബ്, ശബാബ് മഞ്ചേരി, സിയാഹുൽ ഹഖ്, വി.എം. മുജീബ് എന്നിവർ നേതൃത്വം നൽകി. me thanima : തനിമ കലാസാഹിത്യ വേദി മഞ്ചേരി ചാപ്റ്റർ സംഘടിപ്പിച്ച സാഹിത്യ സായാഹ്നം സാഹിത്യകാരൻ അബു ഇരിങ്ങാട്ടിരി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.