മെഡിക്കൽ കോളജിന്‍റെ സംരക്ഷണ ഭിത്തി തകർന്നു

മഞ്ചേരി: ഗവ. വീണു. ചൊവ്വാഴ്ച രാത്രിയാണ് അത്യാഹിത വിഭാഗത്തോട് ചേർന്ന മതിൽ പൊളിഞ്ഞത്. ആളില്ലാത്ത സമയമായതിനാൽ വൻ അപകടം ഒഴിവായി. അത്യാഹിത വിഭാഗത്തിന്‍റെ പരിസരം മുതൽ 30 മീറ്റർ നീളത്തിലാണ് മതിൽ പൂർണമായി നിലംപതിച്ചത്. ഇടിഞ്ഞ ഭാഗത്തെ കല്ലുകൾ മുഴുവൻ തെറിച്ച് റോഡിലേക്കെത്തി. കഴിഞ്ഞ ദിവസം മതിലിനോട് ചേർന്ന് റോഡരികിൽ അഴുക്കുചാലിനായി കീറിയിരുന്നു. ഇത് തകർച്ചക്ക് ആക്കംകൂട്ടി. അത്യാഹിത വിഭാഗം മുതൽ പ്രധാന പ്രവേശന കവാടം വരെ മതിലിന് നേരത്തെ തന്നെ വിള്ളലുണ്ടായിരുന്നു. മതിൽ പുനർനിർമിക്കാൻ രണ്ടരക്കോടിയുടെ പദ്ധതി സർക്കാറിന്​ അയച്ചിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. സ്റ്റീൽ ഷീറ്റുകൾ കൊണ്ട് താൽക്കാലിക സംരക്ഷണ മതിൽ നിർമിക്കാൻ ആലോചനയുണ്ട്. me mch mathil : മഞ്ചേരി ഗവ. മെഡിക്കൽ കോളജിന്‍റെ സംരക്ഷണ ഭിത്തി തകർന്നപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.