മുള്ളൂർക്കര: മനുഷ്യ സ്നേഹത്തിന്‍റെ ആൾരൂപമായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ. മുസ്ലിം ലീഗ് ചേലക്കര നിയോജക മണ്ഡലം കമ്മിറ്റി മുള്ളൂർക്കരയിൽ സംഘടിപ്പിച്ച ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.പി. കുഞ്ഞിക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജോണി മണിച്ചിറ, അരുൺ കാളിയത്ത്, മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി പി.എം. അമീർ, ന്യൂനപക്ഷ കമീഷൻ മുൻ മെംബർ മുഹമ്മദലി സഖാഫി, സമസ്ത തലപ്പിള്ളി താലൂക്ക് സെക്രട്ടറി ഷിയാസ് അലി വാഫി, എൻ.എസ്. വർഗീസ്, നാരായണൻകുട്ടി, പി.വി. സുലൈമാൻ, കെ.എം. മുഹമ്മദ്, വി.വി. സന്തോഷ്, എ.വി. വിജേഷ്, എം.വി. സുലൈമാൻ, പി.എ. അബ്ദുൽസലാം, ടി.കെ. സൈദലവി, റംഷാദ് പള്ളം, കെ.വി. അഫ്സൽ, വി.എസ്. കാസിം ഹാജി, പി.എ. അബ്ദുൽ കരീം എന്നിവർ സംസാരിച്ചു. ചിത്രം:TCTC Ty 2ചേലക്കര നിയോജക മണ്ഡലം കമ്മിറ്റി മുള്ളൂർക്കരയിൽ സംഘടിപ്പിച്ച ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ യോഗം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.