വിദ്യാർഥികളുടെ നന്മക്ക് പിന്തുണയുമായി ഷെയർ ആന്റ് കെയർ

വിദ്യാർഥികളുടെ നന്മക്ക് പിന്തുണയുമായി ഷെയർ ആൻഡ്​ കെയർ കുന്നംകുളം: വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്ക്​ വിധേയയാകുന്ന സഹപാഠിയെ സഹായിക്കാൻ മുന്നിട്ടിറങ്ങിയ കുന്നംകുളം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറിയിലെ സ്റ്റുഡന്‍റ്​ പൊലീസ് കാഡറ്റുകൾക്ക്​ പിന്തുണയുമായി ഷെയർ ആൻഡ്​​ കെയർ സൊസൈറ്റി. വട്ടംപാടം സ്വദേശിനി ചേലക്കോട് ശ്രുതി കൃഷ്ണക്കായുള്ള ഫണ്ട്​ പിരിവിനായി ശനിയാഴ്ച പായസം ചലഞ്ച്​ സംഘടിപ്പിക്കാനാണ്​ പദ്ധതി. പായസം ഉണ്ടാക്കുന്നതിനായി വരുന്ന മുഴുവൻ ചെലവുകളും സൊസൈറ്റി ഏറ്റെടുത്തു. ഇതിനായി ഒരുലക്ഷം രൂപയുടെ ചെക്ക് ഷെയർ ആൻഡ്​ കെയർ പ്രസിഡന്‍റും നഗരസഭ കൗൺസിലറുമായ ലെബീബ് ഹസൻ കുന്നംകുളം പൊലീസ് ഇൻസ്പെക്ടർ വി.സി. സൂരജിന്‍റെ സാന്നിധ്യത്തിൽ കമ്യൂണിറ്റി പൊലീസ് ഓഫിസർമാരായ ഷീന ശിവാനന്ദനും പ്രിൻസിപ്പൽ പി.ഐ. റസിയക്കും കൈമാറി. ഇതോടെ 200 രൂപക്ക് പായസം വിറ്റ് ലഭിക്കുന്ന സംഖ്യ മുഴുവൻ തുകയും ശ്രുതിക്ക്​ നൽകാൻ കഴിയും. വിദ്യാർഥികളുടെ നന്മയും ആത്മാർഥതയും കണ്ടറിഞ്ഞാണ് സൊസൈറ്റി പിന്തുണ നൽകിയത്​. ഷെമീർ ഇഞ്ചിക്കാലയിൽ, സക്കറിയ ചീരൻ, പി.എം. ബെന്നി, ജിനാഷ് തെക്കേകര പ്രസ് ക്ലബ് സെക്രട്ടറി ജോസ് മാളിയേക്കൽ, എസ്.പി.സി ഇൻസ്ട്രക്ടർ ഇ.കെ. ഹംദ് കമ്യൂണിറ്റി പൊലീസ് ഓഫിസരമായ കെ.എസ്. ഹരിദാസൻ, പി.ടി.എ പ്രസിഡന്‍റ്​ വി.കെ. സുനിൽകുമാർ എന്നിവർക്ക് പുറമേ സ്റ്റുഡന്‍റ്​ പൊലീസ് കാഡറ്റുകളും സന്നിഹിതരായി. 9947273050, 9846793596 എന്നീ നമ്പറുകളിലേക്ക് 200 രൂപ ഗൂഗ്​ൾ പേ ചെയ്ത് മുൻകൂട്ടി പായസം ബുക്ക് ചെയ്താൽ കുന്നംകുളം നഗരത്തിന് 20 കിലോമീറ്റർ ചുറ്റളവിൽ പായസം എത്തിച്ചു നൽകുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.