എടക്കര: ലോക ജലദിനത്തിന്റെ ഭാഗമായി ജല്‍ ജീവന്‍ മിഷന്‍ എടക്കരയില്‍ സംഘടിപ്പിച്ച ബോധവത്കരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജെയിംസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. ആയിശക്കുട്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ലിസി തോമസ്, ഫസിന്‍, മുജീബ്, എം. സുലൈഖ, ജല്‍ ജീവന്‍ മിഷന്‍ കോ ഓഡിനേറ്റര്‍ ഇ. ഫജീഷ് എന്നിവര്‍ സംസാരിച്ചു. കോ ഓഡിനേറ്റര്‍മാരായ എ.എച്ച്. കാസിം, സൂര്യ, എടക്കര സ്കൂളിലെ എന്‍.എസ്.എസ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടർന്ന് 'തണല്‍' നാടന്‍ പാട്ട് സംഘത്തിന്റെ ഗാനവിരുന്ന് അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.