ആരോഗ്യ പരിശീലന ക്യാമ്പ്

എടക്കര: ആദിവാസി മേഖലയില്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്ന ആളുകളെ കണ്ടെത്തി ചികിത്സ നല്‍കുന്ന പദ്ധതിക്ക് പോത്തുകല്ലില്‍ തുടക്കമായി. ജില്ല മാനസികാരോഗ്യ പദ്ധതിയുടെ ഞെട്ടിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന് മുന്നോടിയായി പഞ്ചായത്തിലെ ആശ വര്‍ക്കര്‍മാര്‍, ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടി പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ആദിവാസി കോളനിയിലെ പ്രമോട്ടര്‍മാര്‍ എന്നിവര്‍ക്കായി സ്പെഷല്‍ ആരോഗ്യ ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ വിദ്യ രാജന്‍ ഉദ്ഘാടനം ചെയ്തു. പോത്തുകല്‍ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ റുബീന കിണറ്റിങ്ങല്‍ അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.കെ. സുരേഷ് കുമാര്‍ പദ്ധതി വിശദീകരിച്ചു. ജില്ല മെന്‍റല്‍ ഹെല്‍ത്ത് പ്രോജക്ട് ഓഫിസര്‍ റാഷിദ ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഷാജി ജോണ്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എ. തോമസ്, അംഗങ്ങളായ മിനി വെട്ടിക്കുഴ, മോള്‍സി പ്രസാദ്, ഹരിദാസന്‍, ആശ വര്‍ക്കര്‍ ആയിശ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.