യുവാവ് ബൈക്കപകടത്തിൽ മരിച്ചു

mpdmwtir jamsheer തിരൂർ: ബൈക്കും ചരക്ക് ലോറിയും കൂട്ടിയിടിച്ച്​ തൃശൂർ സ്വദേശിയായ യുവാവ് മരിച്ചു. ചാവക്കാട് വട്ടേക്കാട് തിരുത്തിയിൽ ജംഷീറാണ്​ (21) മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കണ്ണൂർ സ്വദേശി അനുരാജിനെ (21) ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ച തിരൂർ-ചമ്രവട്ടം പാതയിൽ പൊലീസ് ലൈനിൽ ഡിവൈ.എസ്.പി ഓഫിസിന് മുന്നിലാണ് അപകടം. ഗുരുതര പരിക്കുകളോടെ ജംഷീറിനെ തിരൂർ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: ജലാൽ. മാതാവ്: മിസ്​രി. ഭാര്യ: ഷിബില. സഹോദരി: ജംഷീന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.