കോടതിയിൽനിന്ന് രക്ഷപ്പെട്ട സ്പിരിറ്റ് കേസ് പ്രതി ബംഗളൂരുവിൽ പിടിയിൽ തൃശൂർ: സ്പിരിറ്റ് കേസിൽ കോടതിയിൽ ഹാജരായ ശേഷം രക്ഷപ്പെട്ട പ്രതിയെ പൊലീസ് ബംഗളൂരുവിൽനിന്ന് പിടികൂടി. അഞ്ചേരി സ്വദേശി കണ്ണമ്പുഴ വീട്ടിൽ വിനുവിനെയാണ് (അജി വിത്സൻ -47) തൃശൂർ വെസ്റ്റ് പൊലീസ് പിടികൂടിയത്. കോലഴി എക്സൈസ് പിടികൂടിയ സ്പിരിറ്റ് കടത്ത് കേസിലെ പ്രതിയാണ് വിനു. 2019ൽ പ്രതി സ്വയം കീഴടങ്ങാൻ കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. കോടതി ഇയാളെ റിമാൻഡ് ചെയ്ത് ജയിലിലേക്ക് മാറ്റാൻ പൊലീസിനെ ഏൽപിക്കുന്നതിന് മുമ്പ് ഓടി രക്ഷപ്പെടുകയായിരുന്നു. തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയായിരുന്നു. ഗോവ, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ ഒളിച്ചുകഴിയുകയായിരുന്നു പ്രതി. ബംഗളൂരുവിൽ കുക്കിന്‍റെ ജോലി ചെയ്തുവരുന്നതിനിടെ പൊലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു. വെസ്റ്റ് പൊലീസ് സബ് ഇൻസ്പെക്ടർ കെ.സി. ബൈജു, സിവിൽ പൊലീസ് ഓഫിസർമാരായ അഭീഷ് ആന്‍റണി, പി.സി. അനിൽകുമാർ, പി.ടി. റിക്സൺ, ജോസ്പോൾ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്. tct_chr2 vinu
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.