ചേർപ്പ്: ചേർപ്പ് മിനി സിവിൽ സ്റ്റേഷനിൽ നാട്ടുചന്ത തുടങ്ങി. ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. പ്രിൻസ് അവിണിശ്ശേരി അധ്യക്ഷത വഹിച്ചു. നാടൻ വിത്തുകളുടെ 'ബാങ്ക്' ഉദ്ഘാടനം സി.സി. മുകുന്ദൻ എം.എൽ.എ നിർവഹിച്ചു. ആദ്യവിൽപ്പന ചേർപ്പ് പഞ്ചായത്ത് പ്രസിഡന്‍റ് സുജിഷ കള്ളിയത്ത്, വാർഡ് അംഗം ശ്രുതി ശ്രീശങ്കറിന് നൽകി നിർവഹിച്ചു. സന്ദർശകർക്കായി ഏർപ്പെടുത്തിയ കൂപ്പൺ വിതരണം ബ്ലോക്ക് അംഗം ഷീല ഹരിദാസ് നിർവഹിച്ചു. ജനകീയ സമിതി പ്രവർത്തകരായ രാമദാസ് മേനോൻ, മോഹനൻ, അലക്സി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.