ഐസൊലേഷൻ വാർഡ് നിർമാണം തുടങ്ങി

പഴയന്നൂർ: പഴയന്നൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഐസൊലേഷൻ വാർഡ് നിർമാണോദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. കോവിഡ് പോലെയുള്ള സാംക്രമിക രോഗങ്ങളുടെ വ്യാപനം പ്രാഥമിക ഘട്ടത്തിൽ തന്നെ തടയുന്നതിന് ആരോഗ്യ സ്ഥാപനങ്ങളെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വാർഡ്​ നിർമിക്കുന്നത്. ജില്ലയിൽ 13 നിയോജക മണ്ഡലത്തിലും ഓരോ ഐസൊലേഷൻ വാർഡാണ് വിഭാവനം ചെയ്തിട്ടുള്ളത്. എം.എൽ.എ ഫണ്ടും കിഫ്ബി ഫണ്ടും തുല്യമായി വകയിരുത്തി 1.79 കോടി രൂപ ചെലവിൽ നിർമിക്കുന്ന വാർഡിന്‍റെ നിർമാണ മേൽനോട്ടം കേരള മെഡിക്കൽ സർവിസ് കോർപ്പറേഷനാണ്. 10 കിടക്കകളുള്ള വാർഡാണ്​ നിർമിക്കുന്നത്​. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.എം. അഷറഫ് അധ്യക്ഷത വഹിച്ചു. ജില്ല നോഡൽ ഓഫിസർ നിബിൻ കൃഷ്ണ റിപ്പോർട്ട് അവതരിപ്പിച്ചു. പഴയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മുരളീധരൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പ്രശാന്തി, ഡി.എം.ഒ ഡോ. എൻ.കെ. കുട്ടപ്പൻ, ഡി.പി.എം ഡോ. രാഹുൽ, പഴയന്നൂർ സി.എച്ച്.സി മെഡിക്കൽ സൂപ്രണ്ട് ഡോ. എ.ജി. പ്രേംകുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.