ഐ.എസ്.എൽ ഫൈനൽ: ആരാധകരെ ആറാടിക്കാൻ പൊന്നാനി നഗരസഭ

ഐ.എസ്.എൽ ഫൈനൽ: പൊന്നാനിയിൽ ആരാധകർക്ക്​ ആറാടാം നഗരസഭ ബിഗ്​സ്​ക്രീൻ ഒരുക്കും പൊന്നാനി: ഐ.എസ്.എൽ ഫൈനൽ കാണാൻ കൂറ്റൻ ബിഗ് സ്ക്രീനൊരുക്കാൻ പൊന്നാനി നഗരസഭ. എ.വി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് ഫൈനൽ കാണാൻ അവസരമൊരുക്കുന്നത്. ഫൈനൽ മത്സരത്തിന് കേരള ബ്ലാസ്​റ്റേഴ്സ് വീണ്ടുമിറങ്ങുമ്പോൾ കളിയാരവത്തിന് ആവേശം പകരാനാണ് നഗരസഭ സൗകര്യമൊരുക്കുന്നത്. എൽ.ഇ.ഡിയിൽ ദൃശ്യ മികവോടെ ബ്ലാസ്റ്റേഴ്സിന്‍റെ മൈതാനത്തെ ചടുല നീക്കങ്ങൾ ആരാധകരിലേക്കെത്തിക്കുന്നതിനാണ് ഫാൻ പാർക്ക് സജ്ജമാക്കിയിട്ടുള്ളതെന്ന് നഗരസഭ അറിയിച്ചു. സൗജന്യമായാണ് പ്രവേശനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.