ഡോ. കെ. പത്മകുമാറിന് മിഡ്കരിയർ ഫാക്കൽറ്റി അവാർഡ്

തൃശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം പ്രഫസറും മേധാവിയുമായ ഡോ. കെ. പത്മകുമാറിന് അസോസിയേഷൻ ഫോർ മെഡിക്കൽ അപ്ഡേറ്റ്സിന്‍റെ മിഡ് കരിയർ ഫാക്കൽറ്റി അവാർഡ്. ഉദയ്​പുരിൽ നടന്ന അന്തർദേശീയ സമ്മേളനത്തിൽ മെഡിക്കൽ അസസ്​മെന്‍റ്​ ആൻഡ്​ റേറ്റിങ്​ ബോർഡ് ഓഫ് നാഷനൽ മെഡിക്കൽ കമീഷൻ പ്രസിഡന്‍റ്​ ഡോ. ബി.എൻ. ഗംഗാധരൻ അവാർഡ്​ സമ്മാനിച്ചു. വൈദ്യപഠനരംഗത്ത് നൽകിയ സംഭാവനകൾക്കും ഗവേഷണ നേട്ടങ്ങൾക്കുമാണ് പുരസ്കാരം. എയിംസ്​ ഡയറക്ടർ ഡോ. ശർമൻ സിങ്​, ഗീതാഞ്ജലി യൂനിവേഴ്സിറ്റി വൈസ്​ ചാൻസലർ പ്രഫ. എഫ്.എസ്​. മെഹ്​ത, ഡോ. ആഷിഷ് ശർമ എന്നിവർ സംബന്ധിച്ചു. ഡോ. പത്​മകുമാറിനെ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ, സി.ഇ.ഒ ഡോ. ബെന്നി ജോസഫ് എന്നിവർ അനുമോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.