കേരള ബജറ്റ് വ്യവസായികളെ സംബന്ധിച്ച് ഗുണകരമാണെങ്കിലും മലപ്പുറം ജില്ലക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് മലപ്പുറം ചേമ്പർ ഓഫ് കൊമേഴ്‌സ് ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു.മഞ്ചേരി മെഡിക്കൽ കോളേജിന്റെ പരിമിതികൾ മറികടക്കുന്നതിനും ജനറൽ ആശുപത്രി നിലനിർത്തുന്നതിനും പ്രത്യേകം ഫണ്ട് അനുവദിക്കേണ്ടിയിരുന്നു. മറ്റു അടിസ്ഥാന സൗകര്യ വികസന കാര്യങ്ങളിലും ജില്ലക്ക് കൂടുതൽ മുൻഗണന നൽകേണ്ടതുണ്ടെന്നും പ്രസിഡന്റ് കെ വി അൻവർ കൂട്ടിച്ചേർത്തു. ജനസംഖ്യാനുപാതികമായി വിദ്യാഭ്യാസ -ആരോഗ്യ മേഖലകളിലെ വികസനത്തിന് ജില്ലയെ പരിഗണിക്കണമെന്ന് സെക്രട്ടറി കെ പി റിയാസ് ബാബു അഭിപ്രായപ്പെട്ടു. ട്രഷറർ സലീം കാരാട്ട്, വൈസ് പ്രസിഡന്റ് മേജർ രവി നായർ, മുൻ പ്രസിഡന്റ് ഖാലിദ് പുതുശ്ശേരി തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.