അരുൺകുമാർ വധം: പൊലീസ്​ സി.പി.എം ഭാഷ്യം ആവർത്തിക്കുന്നു- ബി.ജെ.പി

പാലക്കാട്​: യുവമോർച്ച തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺകുമാറിന്‍റെ കൊലപാതകത്തിൽ സി.പി.എം ഭാഷ്യം ഏറ്റുപാടുകയാണ്​ പൊലീസെന്ന്​ ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. സി.പി.എം പ്രവർത്തകരായ പ്രതികളെ പിടികൂടുന്നതിന്​ പകരം നിരവധി പ്രതികളുണ്ടായാൽ കേസ്​ ദുർബലമാകുമെന്നും ആറോ ഏഴോ പേരിൽ കേസൊതുക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കുടുംബത്തെ ഉപദേശിക്കാനെത്തിയത്​ ആഭ്യന്തരവകുപ്പിന്‍റെ നിർദേശമനുസരിച്ചാണ്​. കേസിൽ അന്വേഷണം വഴിമുട്ടി. കേരളത്തിൽ ​റയിൽവേ വികസനം വഴിമുട്ടാൻ കാരണം സ്ഥലമേറ്റെടുപ്പിൽ സർക്കാർ കാണിക്കുന്ന മെല്ലെപ്പോക്കും അലംഭാവവുമാണ്​. ശബരിപാതക്ക്‌ ഭൂമിയേറ്റെടുക്കാതെ പദ്ധതി അട്ടിമറിക്കാനായിരുന്നു മാറി മാറി വന്ന സർക്കാരുകൾ ശ്രമിച്ചതെന്നും കൃഷ്ണദാസ്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.