വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ അസി. ​പ്രഫസറെ പിരിച്ചുവിടും

കാലിക്കറ്റ്​ സർവകലാശാലയിലെ ഡോ. ഹാരിസ് കോടമ്പുഴ​ക്കെതിരെയാണ്​ നടപടി തേഞ്ഞിപ്പലം: വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ ഇംഗ്ലീഷ് പഠനവകുപ്പ് അസി. പ്രഫസറെ പിരിച്ചുവിടാൻ കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. കാലിക്കറ്റ് സർവകലാശാല ഇംഗ്ലീഷ് പഠന വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. ഹാരിസ് കോടമ്പുഴക്കെതിരെയാണ്​ നടപടി. ഫോണിലൂടെയും മറ്റും ലൈംഗിക ചുവയോടെ സംസാരിക്കുകയും ബസ്​ സ്​റ്റോപ്പിൽവെച്ച് കൈക്ക് കയറി പിടിക്കുകയും ചെയ്​തെന്ന്​ കാണിച്ച്​ വിദ്യാർഥിനി നൽകിയ പരാതി വൈസ് ചാൻസലർ ആഭ്യന്തര പരിഹാരസമിതിക്ക്​ കൈമാറിയിരുനു. സമിതി മൊഴിയെടുത്ത് പ്രാഥമിക റിപ്പോർട്ട് നൽകിയതോടെ രജിസ്ട്രാർ പരാതി തേഞ്ഞിപ്പലം പൊലീസിന് കൈമാറി. കേസെടുത്തതോടെ സർവിസിൽനിന്ന് ഹാരിസിനെ സസ്‌പെൻഡ്​ ചെയ്തു. ഒളിവിൽ പോയതോടെ അറസ്റ്റ്​ ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.