ക്യൂനെറ്റിന്‍റെ മറവിൽ മൂന്ന് ലക്ഷം തട്ടിയെടുത്ത രണ്ടുപേർ അറസ്റ്റിൽ

ചെർപ്പുളശ്ശേരി: ക്യൂ നെറ്റ് വ്യാപാരത്തിൽ പങ്കാളിയാക്കി മൂന്ന് ലക്ഷം രൂപ തട്ടിയെടുക്കുകയും ഭിഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ബന്ധുക്കളായ രണ്ട് യുവാക്കളെ ചെർപ്പുളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് കല്ലടിക്കോട് നെടുംകോട്പറമ്പിൽ മുഹമ്മദ് സുൽഫിക്കർ (23), നെടുംകോട്പറമ്പിൽ അജ്മൽ ഹസ്സൻ (20) എന്നിവരാണ് പിടിയിലായത്. കച്ചേരിക്കുന്ന് സ്വദേശിനിയുടെ പരാതിയിലാണ് ചെർപ്പുളശ്ശേരി പൊലീസ് കേസെടുത്തത്. ക്യൂ നെറ്റ് വഴി സ്വയംതൊഴിൽ ബിസിനസ്​ വാഗ്ദാനം ചെയ്ത് മൂന്നു ലക്ഷം തട്ടിയെടുത്തെന്നാണ്​ പരാതി. കൂടുതൽ ആളുകളെ ചേർത്താൽ കമീഷൻ കിട്ടുമെന്ന് പ്രതികൾ ഇവരെ വിശ്വസിപ്പിച്ചു. വിശ്വാസം ആർജിക്കാൻ നോട്ടറി വക്കീലിനെ കൊണ്ട് സത്യവാങ്​മൂലവും തയാറാക്കിയിരുന്നു. ഇംഗ്ലീഷ് പരിജ്ഞാനം കുറവായതിനാൽ പറയുന്ന രേഖകളിലെല്ലാം ഒപ്പിട്ടു കൊടുത്തു. പാലക്കാട് ജില്ലയിൽ പല ഭാഗത്തും ഇത്തരം തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും, വിവിധ സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. അടുത്ത ബന്ധുക്കളെയാണ് സാധാരണ ഇവർ കണ്ണികളായി ചേർക്കാറുള്ളത്. ബന്ധുക്കളായതിനാൽ പൊലീസിനെ സമീപിക്കില്ലെന്നതാണ് കാരണം. പണം നേരിട്ടാണ് ഇവർ കൈപ്പറ്റാറുള്ളത്. ചെർപുളശ്ശേരി ഇൻസ്പെക്ടർ എം. സുജിത്ത്, എസ്.ഐ എം. സുനിൽ, കല്ലടിക്കോട് എസ്.ഐ ഡോമിനിക്, സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ വിനു ജോസഫ്, ഷാഫി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ( Pew ch py 1, sulfikar23 മുഹമ്മദ് സുൽഫിക്കർ pewchpy2 ajmalhassan20) അജ്മൽ ഹസ്സൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.