ചികിത്സ നിധിസമാഹരണം: സ്ക്രാപ് ചലഞ്ചുമായി എൻ.എസ്.എസ് വളന്‍റിയർമാർ കാളികാവ്: ചോക്കാട് ചേനപ്പാടിയിലെ രോഗബാധിതരായ സഹോദരിമാർക്ക് സഹായഹസ്തവുമായി പുല്ലങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വളന്‍റിയർമാർ സ്ക്രാപ് ചലഞ്ച് സംഘടിപ്പിച്ചു. സ്കൂൾ പരിസര പ്രദേശങ്ങളിലെ വീടുകളിൽ നിന്നും രണ്ടുമണിക്കൂർകൊണ്ട് ശേഖരിച്ച പാഴ്വസ്തുക്കൾ വിറ്റ് കിട്ടിയ തുക 11,000 രൂപ ചികിത്സ സഹായ കമ്മിറ്റിക്ക് കൈമാറും. പ്രിൻസിപ്പൽ ഒ.ജെ. മേഴ്സി, പ്രോഗ്രാം ഓഫിസർ അബ്ദുൽ അസീസ് ഓത്തുപള്ളി, സ്റ്റാഫ് സെക്രട്ടറി വി.പി. ഗിരീഷ് ബാബു, വളന്‍റിയർ ലീഡർമാരായ കെ.വി. മുഹമ്മദ് അദ്നാൻ, കെ.എസ്. അഞ്ജന, റോസ് മേരി ഷാജു, വളന്‍റിയർമാരായ ബി.എച്ച്. അഫ്സൽ, പി.കെ. സൂരജ്കുമാർ, കെ.ടി. അഫ്ലഹ്, റൈഹാൻ, മിദ്ലാജ്, മുഹമ്മദ് സിനാൻ എന്നിവർ നേതൃത്വം നൽകി. kkv scrap challeng .jpg പുല്ലങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വളന്‍റിയർമാർ നടത്തിയ സ്ക്രാപ് ചലഞ്ചിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.