വെഞ്ചാലി കാപ്പ് നവീകരിക്കാൻ ഇറിഗേഷൻ വകുപ്പിന് റിപ്പോർട്ട് നൽകി നഗരസഭ

വെഞ്ചാലി കാപ്പ് നവീകരിക്കാൻ ഇറിഗേഷൻ വകുപ്പിന് റിപ്പോർട്ട് നൽകി നഗരസഭ തിരൂരങ്ങാടി: വെഞ്ചാലി കാപ്പ് നവീകരിക്കാൻ ഇറിഗേഷൻ വകുപ്പിന് റിപ്പോർട്ട് നൽകി തിരൂരങ്ങാടി നഗരസഭ. തിരൂരങ്ങാടി നഗരസഭയിലെ 32, 33 ഡിവിഷനുകളിൽപെട്ട വെഞ്ചാലി കാപ്പും അനുബന്ധ കൈത്തോടുകളും വലിയതോടുകളും നവീകരിക്കാനാണ് പരപ്പനങ്ങാടി ഇറിഗേഷൻ വകുപ്പിന് നഗരസഭ റിപ്പോർട്ട് നൽകിയത്. നഗരസഭ 32 ഡിവിഷൻ കൗൺസിലർ അഹമ്മദ്കുട്ടി കക്കടവത്താണ് ഈ ആവശ്യം നഗരസഭ കൗൺസിലിൽ ഉന്നയിച്ചത്. ആവശ്യം അംഗീകരിച്ച നഗരസഭ ഇറിഗേഷൻ വകുപ്പിനോട് പരിശോധന നടത്താൻ ആവശ്യപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. വെഞ്ചാലി കാപ്പിലെ വെള്ളം ആശ്രയിച്ച് ഏക്കറുകണക്കിന് കർഷകരാണ് ചെറുമുക്ക്, കക്കാട്, കരുമ്പിൽ, വെന്നിയൂർ ഭാഗത്ത് കൃഷി ഇറക്കുന്നത്. കാപ്പി‍ൻെറയും തോടി‍ൻെറയും ശോച്യാവസ്ഥ കാരണം വെള്ളം ലഭിക്കാത്തതുമൂലം വർഷംതോറും ഇവിടങ്ങളിൽ കൃഷി കുറഞ്ഞ് വരുകയാണ്. നിലവിൽ ചെമ്മാട് വെഞ്ചാലി കാപ്പ് മണ്ണടിഞ്ഞിട്ടുണ്ട്. ചിലയിടത്ത് നശിച്ചിട്ടുമുണ്ട്. ഇതിൽനിന്ന് കക്കാട്, കരുമ്പിൽ വെന്നിയൂർ ഭാഗത്തേക്ക് വെള്ളം പോകുന്ന തോടുകളും ശോച്യാവസ്ഥയിലാണ്. വീതി കുറഞ്ഞ് കാട് മൂടിയിട്ടുമുണ്ട്. കാപ്പിൽനിന്ന് ചെറുമുക്ക് ആമ്പൽപാടത്തേക്കുള്ള തോട് നവീകരിക്കാൻ നിലവിൽ ഇറിഗേഷൻ വകുപ്പ് സർക്കാറിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. വെഞ്ചാലി കാപ്പ് മുമ്പ്​ കുട്ടി അഹമ്മദ് കുട്ടി എം.എൽ.എ ആയിരുന്ന സമയത്താണ് ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചത്. അതിന് ശേഷം ഈ ഭാഗത്തേക്ക് ആരും തിരിഞ്ഞ് നോക്കിയിട്ടില്ല. ഇതോടെ സമീപ തോടുകളും നശിച്ചു തുടങ്ങി. കാപ്പ് ആഴം കൂട്ടി വലിയതോടിൽനിന്ന് അനുബന്ധ തോടുകൾ വീതികൂട്ടി വെള്ളം കൃഷി ഇടത്തിലേക്ക് എത്തുന്ന രീതിയിൽ നവീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. mt venjali നിലവിലെ വെഞ്ചാലി കാപ്പ് ജലസ്രോതസ്സ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.