അഖിലേന്ത്യാ കരാട്ടെ ചാമ്പ്യന്‍ഷിപ്പ്: ആദ്യ മെഡല്‍ കാലിക്കറ്റിന്

അഖിലേന്ത്യ കരാട്ടെ ചാമ്പ്യന്‍ഷിപ്​: ആദ്യ മെഡല്‍ കാലിക്കറ്റിന് തേഞ്ഞിപ്പലം: ഹരിയാന കുരുക്ഷേത്ര യൂനിവേഴ്സിറ്റിയില്‍ നടക്കുന്ന അഖിലേന്ത്യ അന്തര്‍സര്‍വകലാശാല കരാട്ടെ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരയിനത്തില്‍ കാലിക്കറ്റിന് മെഡല്‍. വ്യക്തിഗത മത്സരത്തില്‍ കാലിക്കറ്റിന് വേണ്ടി എം.ഇ.എസ് കല്ലടി കോളജിലെ രണ്ടാം വര്‍ഷ ബി.എ ഇംഗ്ലീഷ് വിദ്യാര്‍ഥിനി പി.പി. ഫര്‍ഷാനയാണ് വെള്ളി മെഡല്‍ നേടിയത്. മണ്ണാര്‍ക്കാട് ചാമ്പ്യന്‍സ് അലന്‍ തിലക് കരാട്ടെ സ്കൂളിലെ റന്‍ഷി അസീസ് പൂക്കോടനും സി.കെ. സുബൈറുമാണ് ടീമിന്റെ പരിശീലകര്‍. എം.ഇ.എസ് കല്ലടി കോളജിലെ കായിക വിഭാഗം മേധാവി മൊയ്തീന്‍ ടീം മാനേജരാണ്. MT VLKN 3 പി.പി. ഫര്‍ഷാന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.