പഞ്ചായത്ത് വീടുകളിൽ നിന്നും ശേഖരിച്ച പാഴ് വസ്തുക്കൾ നീക്കം ചെയ്തില്ല

കോട്ടക്കൽ: വീടുകളിൽ നിന്നും ശേഖരിച്ച പാഴ് വസ്തുക്കൾ നീക്കം ചെയ്യാത്തത് ആരോഗ്യ ഭീഷണിക്ക് വഴിവെക്കുന്നു. എടരിക്കോട് പഞ്ചായത്തിന് കീഴിൽ ഞാറത്തടം എക്കോ ഷോപ്പിനടുത്താണ് മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. ഇതിനടുത്ത് ട്രാൻസ്ഫോർമറുള്ളതിനാൽ ഏതു നിമിഷവും വൻ ദുരന്തത്തിന് വഴിവെച്ചേക്കും. മാസങ്ങൾക്ക് മുമ്പാണ് പതിനഞ്ചാം വാർഡിലെ വീടുകളിൽ നിന്നും പഞ്ചായത്ത് ഇവ ശേഖരിച്ചത്. ശേഷം വാഹനത്തിൽ കൊണ്ടുപോകാനായി ഞാറത്തടത്ത് നിക്ഷേപിക്കുകയായിരുന്നു. കുറച്ച് ഭാഗം കൊണ്ടുപോയെങ്കിലും ബാക്കിയുള്ളവയാണ് നാട്ടുകാർക്ക് പ്രതിസന്ധി തീർക്കുന്നത്. മസ്ജിദ്, ക്ഷേത്രം, സ്കൂൾ, റേഷൻ കട എന്നിവിടങ്ങളിലേക്കുള്ള പാതക്ക് സമീപമാണ് ഇവ തള്ളിയിരിക്കുന്നത്. വിഷയത്തിനു കാരണം പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് സി.പി.എം രംഗത്തെത്തി. കെ.എസ്.ഇ.ബിക്കും ശുചിത്വമിഷനും പരാതി നൽകുമെന്നും നേതാക്കളായ എ.ടി. ഹമീദ്, ഷാഹുൽ ഹമീദ്, സുന്ദരൻ പാറേങ്ങൽ, ഹംസ വലിയ പീടിയേക്കൽ തുടങ്ങിയവർ പറഞ്ഞു. മൂന്നു മാസത്തോളമായി ജീവനക്കാർക്ക് ശമ്പളം കൊടുക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് സി.പി.എമ്മി‍ൻെറ ആരോപണം. KTKL 212 എടരിക്കോട് പഞ്ചായത്തിന് കീഴിൽ ഞാറത്തടം എക്കോ ഷോപ്പിനടുത്ത് കെട്ടിക്കിടക്കുന്ന മാലിന്യം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.