പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേർ റിമാൻഡിൽ

ചങ്ങരംകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേരെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്​തു. പ്രധാന പ്രതിക്കായി അന്വേഷണം ഊർജിതമാക്കി. പ്രധാനപ്രതിയുടെ സഹോദരനെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന പരാതിയിൽ പെൺകുട്ടിയുടെ ബന്ധുക്കളായ മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. രണ്ട് ദിവസം മുമ്പാണ് ചങ്ങരംകുളം സ്വദേശിനിയെ യുവാവ് തട്ടിക്കൊണ്ടുപോയത്. തുടർന്ന്​ മാതാപിതാക്കൾ ചങ്ങരംകുളം പൊലീസിൽ പരാതി നൽകി. പ്രതിയെ സഹായിച്ച ഒരാളെ സംഭവദിവസം തന്നെ പിടികൂടിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ്​ ബംഗളൂരുവിലേക്ക്​ കടക്കാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു യുവാവിനെക്കൂടി പിടികൂടിയത്​. പെൺകുട്ടിയെ പൊലീസ് കോടതിയിൽ ഹാജരാക്കി വീട്ടുകാർക്ക് കൈമാറി. കർണാടക, തമിഴ്നാട് പൊലീസിന്‍റെ സഹായത്തോടെയാണ് അന്വേഷണസംഘം പെൺകുട്ടിയെയും പ്രതികളെയും കണ്ടെത്തിയത്. യുവാവും സുഹൃത്തുക്കളുമടക്കം മൂന്ന് പേർക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. പ്രധാനപ്രതിയുടെ സഹോദരനെ മർദിച്ച സംഭവത്തതിൽ പിടിയിലായ മൂന്ന് പേർ റിമാൻഡിലാണ്​. ചങ്ങരംകുളം സി.ഐ ബഷീറിന്‍റെ നേതൃത്വത്തിൽ എസ്​.ഐ ഹരിഹര സൂനു, എ.എസ്​.ഐ ശിവൻ, സി.പി.ഒ സുധീഷ്, സുജന തുടങ്ങിയവർ ചേർന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. അതിനിടെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത് ലഹരി സംഘങ്ങളാണെന്നും പൊലീസ് ഇവർക്ക് ഒത്താശ ചെയ്യുന്നെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ സംഭവത്തിലും അന്വേഷണം നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.