പാലക്കാട്: സംസ്ഥാനത്ത് പ്രതിപക്ഷശബ്ദത്തെ ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമർത്താനാണ് സി.പി.എം ശ്രമമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഗുണ്ടാസംഘങ്ങളെ കയറൂരിവിട്ടിരിക്കുകയാണ്. ബജറ്റിൽ ലോകസമാധാനത്തിനായി പണം നീക്കിവെച്ച ദിവസംതന്നെയാണ് തരൂരിൽ ഒരു യുവാവ് കൊല്ലപ്പെട്ടത്. നാട്ടിൽ സമാധാനമുണ്ടാക്കിയിട്ട് പോരേ ലോകസമാധാനത്തിന് പണം നീക്കിവെക്കേണ്ടത്? സി.പി.എം ജില്ല സെക്രട്ടറി പറയുന്നത് നടപ്പാക്കേണ്ട ഗതികേടിലാണ് പൊലീസെന്നും വി. മുരളീധരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഉത്തർപ്രദേശ് കേരളത്തെ കണ്ട് പഠിക്കണമെന്ന അഭിപ്രായം വി.ഡി. സതീശനുണ്ടോ എന്ന് വ്യക്തമാക്കണം. രാജ്യം മോദിയുടെ വികസന രാഷ്ട്രീയത്തെ അംഗീകരിച്ചു. മോദി ഉയർത്തിക്കാട്ടിയ വികസനങ്ങൾ അംഗീകരിച്ച നാല് സംസ്ഥാനങ്ങളിലാണ് ബി.ജെ.പി മികച്ച വിജയം കൈവരിച്ചത്. കോൺഗ്രസിന്‍റെ പരീക്ഷണം തകർന്നു. കോൺഗ്രസ് എന്ന പാർട്ടിയോട് ജനങ്ങൾക്കുണ്ടായിരുന്ന വിശ്വാസം പൂർണമായും ഇല്ലാതായി. നെഹ്റുകുടുംബത്തോടുള്ള വിയോജിപ്പ് ജനങ്ങൾ വീണ്ടും പ്രകടിപ്പിച്ചെന്നും മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.