ബജറ്റ്​ യാഥാർഥ്യ ബോധമില്ലാത്തത്​ - പി​​.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: ബജറ്റ്‌ ഒരു യാഥാർഥ്യബോധവും ഇല്ലാത്തതാണെന്ന്​ മുസ്​ലിം ലീഗ്​ നേതാവ്​ പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. വരുമാനം വർധിപ്പിക്കാനുള്ള നിർദേശങ്ങളൊന്നുമില്ലാതെ കേവല പ്രഖ്യാപനങ്ങൾ മാത്രമാണ്. ആസൂത്രണമില്ലായ്മ മുഴച്ചു കാണുന്നുണ്ട്. കഴിഞ്ഞ പിണറായി സർക്കാറിന്‍റെ കാലത്ത് നടത്തിയ പ്രഖ്യാപനങ്ങൾ പലതും ഇപ്പോഴും ഏട്ടിലെ പശുവാണ്. സത്യത്തിൽ സർക്കാർ ഏറെ ഉത്തരവാദിത്ത ബോധം കാണിക്കേണ്ട സമയമാണിത്​. സാമ്പത്തികമായി വളരെ വിഷമം പിടിച്ച ഘട്ടത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ പരിഹാരങ്ങൾക്കായിരുന്നു മുൻ‌തൂക്കം കൊടുക്കേണ്ടിയിരുന്നത്. അതില്ലെന്ന് മാത്രമല്ല, സാധാരണക്കാരന്‍റെ പിരടിയിൽ അമിതഭാരം ചുമത്തുകയും ചെയ്തിരിക്കുന്നു. ഭാവിയിൽ കേരളത്തിന്‍റെ സമ്പദ്​ ഘടനയിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ബജറ്റാണ് ഇതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.