വളാഞ്ചേരി: സാമൂഹിക മാധ്യമങ്ങൾ വഴി സ്ത്രീകളെ പരിചയപ്പെട്ട ശേഷം പീഡനത്തിനിരയാക്കുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി മങ്ങലത്തൊടി സത്താറിനെയാണ് (44) വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.ജെ. ജിനേഷിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്. ബസ് ഉടമയാണെന്നും മീൻ മൊത്തവ്യാപാരിയാണെന്നുമൊക്കെ പറഞ്ഞ് സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുകയും വലയിൽ വീഴുന്നവരെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി ആഭരണങ്ങൾ കവരുകയും ചെയ്യുന്നതാണ് പ്രതിയുടെ രീതി. വളാഞ്ചേരി സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പെരിന്തൽമണ്ണ ക്രൈം സ്‌ക്വാഡിന്‍റെ സഹായത്തോടെ പ്രതിയെ പെരിന്തൽമണ്ണയിൽ അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങൾ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് പെരിന്തൽമണ്ണയിലെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി ആഭരണങ്ങൾ കവരുകയുമായിരുന്നു. പ്രതി പല സ്ഥലങ്ങളിൽ ക്വാർട്ടേഴ്സെടുത്ത് താമസിക്കാറാണ് പതിവെന്നും സമാന രീതിയിലുള്ള കൂടുതൽ കേസുകളുണ്ടോയെന്ന് അന്വേഷിച്ച് വരുകയാണെന്നും പൊലീസ് പറഞ്ഞു. തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐ നൗഷാദ്, അസീസ്, സീനിയർ സി.പി.ഒ ജെറിഷ്, പത്മിനി, സി.പി.ഒ വിനീത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. M3 VNCY Crime Sathar 44.jpg സത്താർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.