വിദ്യാർഥികൾക്ക് സൈക്കിളും കായിക ഉപകരണങ്ങളും നൽകി

അങ്ങാടിപ്പുറം: പരിയാപുരം യുവധാര ക്ലബും വാർഡ് വികസന സമിതിയും ചേർന്ന് പരിയാപുരം ഫാത്തിമ ബോർഡിങ് ഹോമിലെ കുട്ടികൾക്ക്​ സൈക്കിളുകൾ, സ്പോർട്സ്-പഠന ഉപകരണങ്ങൾ, ബെഡ്ഷീറ്റുകൾ എന്നിവ നൽകി. 40,000 രൂപയോളം വിലവരുന്ന ഉപകരണങ്ങളാണ്​ നൽകിയത്​. പഞ്ചായത്ത് അംഗവും വികസനസമിതി ചെയർമാനുമായ അനിൽ പുലിപ്ര കൈമാറി. ചടങ്ങിൽ വികസനസമിതി കൺവീനർ ഏലിയാമ്മ തോമസ്, സൽമാൻ ഫാരിസ്, സജി പുതുപ്പറമ്പിൽ, പോൾസൺ പുത്തൻപുരയ്ക്കൽ, സിസ്റ്റർ അൽഫോൻസ, സിസ്റ്റർ റോസ് പോൾ, സിസ്റ്റർ ആൻ മരിയ, യുവധാര ക്ലബ് ഭാരവാഹികളായ സോജി, ഷിനു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.