മേലാറ്റൂർ: കേരള പ്രവാസി സംഘം പെരിന്തൽമണ്ണ ഏരിയ സമ്മേളനം ഞായറാഴ്ച മേലാറ്റൂർ ആർ.എം ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. രാവിലെ ഒമ്പതിന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്യും. 150 പ്രതിനിധികൾ പങ്കെടുക്കും. കുരുവമ്പലത്തുനിന്ന് ആരംഭിച്ച പതാക ജാഥയും ഏലംകുളത്തു നിന്നു തുടങ്ങിയ കൊടിമര ജാഥയും സമ്മേളന നഗരിയിൽ സമാപിച്ചു. തുടർന്ന് നടന്ന 'കേരളവും പ്രവാസവും' സെമിനാർ സംസ്ഥാന ഭക്ഷ്യ കമീഷൻ അംഗം വി. രമേശൻ ഉദ്ഘാടനം ചെയ്തു. വി.കെ റൗഫ് അധ്യക്ഷനായി. സംസ്ഥാന ട്രഷറർ ബാദുഷ കടലുണ്ടി, ഡോ. മുബാറക് സനി, ചന്ദ്രമോഹൻ പനങ്ങാട്, പി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.