തകഴി സ്മൃതി ഇന്ന് അങ്ങാടിപ്പുറത്ത്

പെരിന്തൽമണ്ണ: ജില്ല ലൈബ്രറി കൗൺസിൽ ആഭിമുഖ്യത്തിലുള്ള തകഴി സ്മൃതി ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ അങ്ങാടിപ്പുറം തരകൻ ഹൈസ്കൂളിൽ നടക്കും. തകഴിയുടെ സാഹിത്യ സാംസ്കാരിക രാഷ്ട്രീയ സംഭാവനകൾ വിലയിരുത്തുന്ന വിവിധ സെഷനുകൾ നടക്കും. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. കെ.കെ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഡോ. സി.പി. ചിത്രഭാനു തകഴിയുടെ സാഹിത്യ ലോകവും ഡോ. സീന ശ്രീവത്സൻ തകഴി സാഹിത്യത്തിലെ സ്ത്രീ കഥാപാത്രങ്ങളെയും വിഷയമാക്കി സംസാരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.