വേനൽ കടുത്തു; പെരിന്തൽമണ്ണ സബ് ജയിലിൽ ജലക്ഷാമം രൂക്ഷം പെരിന്തൽമണ്ണ: അമ്പതിലേറെ തടവുപുള്ളികളെ പാർപ്പിക്കുന്ന പെരിന്തൽമണ്ണ സബ് ജയിലിൽ ജലക്ഷാമം രൂക്ഷം. ജല അതോറിറ്റിയുടെ വെള്ളം ആശ്രയിച്ചിരുന്നത് വേനലിൽ കിട്ടാതായി. ജയിൽ ആവശ്യത്തിന് സ്വന്തമായി കിണറോ സൗകര്യങ്ങളോ ഇല്ല. നഗരസഭയോട് പലവട്ടം പറഞ്ഞെങ്കിലും ടാങ്കർ ലോറിയിൽ വെള്ളമെത്തിക്കാൻ അനുമതിയില്ലെന്നാണ് മറുപടി ലഭിച്ചത്. ജയിൽ വകുപ്പിലും ജില്ല ഭരണകൂടത്തോടും അറിയിച്ചിട്ടുണ്ട്. സ്വകാര്യ കമ്പനി താൽക്കാലികമായി എത്തിക്കുന്ന വെള്ളമാണ് ജയിൽ ജീവനക്കാരുടെയും അന്തേവാസികളുടെയും ആശ്രയം. വിഷയം ജല അതോറിറ്റിയോട് പറഞ്ഞപ്പോൾ പമ്പ് ഓപറേറ്റർമാരില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് ജയിൽ സൂപ്രണ്ട് റഷീദ് അഹമ്മദ് പറഞ്ഞു. അതിനിടയിൽ ജയിൽ വളപ്പിൽ സ്വന്തമായി കുഴൽക്കിണർ നിർമിക്കാൻ ഭൂഗർഭ ജലവകുപ്പ് പരിശോധന നടത്തിയെങ്കിലും എവിടെയും സാധ്യതയില്ലെന്ന് സാക്ഷ്യപ്പെടുത്തി മടങ്ങി. പിന്നീട് സ്വകാര്യ സ്ഥാപനം വന്ന് സമാനരൂപത്തിൽ ശാസ്ത്രീയമായി പരിശോധിച്ച് രണ്ടിടത്ത് വെള്ളം കിട്ടാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തി. ഇവിടെ കുഴൽക്കിണർ കുഴിക്കാൻ ആരെങ്കിലും സ്പോൺസർ ചെയ്യണം. ലഭ്യമായാൽ അനുമതി ജയിൽ ഡി.ജി.പിയിൽനിന്ന് തരപ്പെടുത്താമെന്ന് ജയിൽ അധികൃതർ പറയുന്നു. നഗരസഭയിലെയും പരിസരങ്ങളിലെയും കുടിവെള്ള ക്ഷാമം 92 കോടിയുടെ നിർമാണം നടക്കുന്ന രാമൻചാടി, അലീഗഢ് ശുദ്ധജല പദ്ധതി വരുന്നതോടെ തീരുമെന്നാണ് പറയുന്നത്. 2017ൽ അനുവദിച്ച പദ്ധതി നിർമാണം തുടങ്ങി രണ്ടുവർഷമായിട്ടും 40 ശതമാനമേ പൂർത്തിയായിട്ടുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.