യുക്രെയ്നിൽ നിന്ന് മൂന്ന് മലപ്പുറം സ്വദേശികൾ കൂടി തിരികെയെത്തി മേലാറ്റൂർ: യുക്രെയ്നിൽനിന്ന് തിരിച്ച മൂന്ന് വിദ്യാർഥികൾ ശനിയാഴ്ച ഡൽഹിയിൽ വിമാനമിറങ്ങി. വെട്ടത്തൂർ കാര്യാവട്ടത്തെ കുണ്ടോട്ടുപാറക്കൽ ഹാരിസ് ബാബു-നബീല ദമ്പതികളുടെ മകൻ മുഹമ്മദ് നിഹാൽ, കീഴാറ്റൂർ പൂന്താനം സ്വദേശി കോണിക്കുഴിയിൽ റിജിൽ റഹ്മാൻ, പട്ടിക്കാട് ചുങ്കം സ്വദേശി അബ്ദുൽ നാഫി എന്നിവരാണ് തിരിച്ചെത്തിയത്. മൂവരും യുക്രെയ്നിലെ നഫ്രാസിൽ സഫ്രോഷ്യ യൂനിവേഴ്സിറ്റിയിൽ ഒന്നാംവർഷ എം.ബി.ബി.എസ് വിദ്യാർഥികളാണ്. ഹംഗറിയിൽനിന്നുള്ള വിമാനത്തിൽ ശനിയാഴ്ച പകൽ 12.30നാണ് ഡൽഹിയിൽ എത്തിയത്. ഇവരുടെ കോളജിൽനിന്ന് മാത്രം 30ലേറെ മാലയാളി വിദ്യാർഥികൾ സംഘത്തിലുണ്ട്. നാലുദിവസത്തിലേറെയായി 36 മണിക്കൂർ നീണ്ട ട്രെയിൻ യാത്രക്കൊടുവിലാണ് ഹംഗറിയിലെത്തിയത്. രാത്രി ലൈറ്റ് അണച്ചും നിർത്തിയിട്ടും ജീവൻ പണയംവെച്ചുള്ള യാത്ര ഭയാനകമായിരുന്നുവെന്ന് വിദ്യാർഥികൾ പറഞ്ഞു. വെള്ളം പോലുമില്ലാതെ ബിസ്കറ്റുകളും മറ്റും കഴിച്ചാണ് ജീവൻ നിലനിർത്തിയത്. ട്രെയിനിൽ കുത്തിനിറച്ച യാത്രക്കാരായിരുന്നതും ബുദ്ധിമുട്ടുണ്ടാക്കി. ഹംഗറി അതിർത്തിയിൽനിന്ന് ആറ് കിലോമീറ്റർ യാത്ര ചെയ്താണ് വിമാന താവളത്തിലെത്തിയത്. സ്വന്തം രാജ്യത്ത് എത്തിയെന്നത് വിശ്വസിക്കാനാവുന്നില്ലെന്ന് കാര്യാവട്ടം സ്വദേശി നിഹാൽ പറഞ്ഞു. ഡൽഹിയിൽനിന്ന് ശനിയാഴ്ച രാത്രിയിലോ ഞായറാഴ്ചയോ നാട്ടിലെത്തും. നിഹാലിന്‍റെ പിതൃ സഹോദരങ്ങളുടെ മക്കളായ മുഹമ്മദ് റസൽ, ഷിബിലി എന്നിവർ ഇതേ യൂനിവേഴ്സിറ്റിയിൽ നാലാം വർഷ വിദ്യാർഥികളാണ്. ഇവർക്ക് തിരിച്ചുപോരാനായിട്ടില്ല. ഒന്നാം വർഷത്തിന്‍റെ ആനുകൂല്യത്തിലാണ് നിഹാലിനും സംഘത്തിനും പോരാൻ കഴിഞ്ഞത്. പടം mc mltr 3 ukrain students മുഹമ്മദ് നിഹാലും സംഘവും ഡൽഹിയിലെ വിമാനത്താവളത്തിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.